ശുചീകരണത്തിന് നിയോഗിച്ച തടവുകാര്‍ക്ക് കോവിഡ്; സംസ്ഥാനത്തെ ജയില്‍ ആസ്ഥാനം അടച്ചു
Kerala

ശുചീകരണത്തിന് നിയോഗിച്ച തടവുകാര്‍ക്ക് കോവിഡ്; സംസ്ഥാനത്തെ ജയില്‍ ആസ്ഥാനം അടച്ചു

സാനിറ്റൈസേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തുറക്കും.

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാന ജയില്‍ ആസ്ഥാനം അടച്ചു. ശുചീകരണത്തിന് നിയോഗിച്ച രണ്ട് തടവുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. സാനിറ്റൈസേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൂന്ന് ദിവസത്തിനകം ജയില്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് തുറക്കുമെന്ന് ഡിജിപി ഋഷിരാജ് സിങ് അറിയിച്ചു.

അതിനിടെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൂടുതല്‍ തടവുകാര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. തടവുകാരും ഉദ്യോഗസ്ഥരുമടക്കം 41 പേര്‍ക്കു കൂടിയാണ് കോവിഡ് ബാധിച്ചത്. ഇതോടെ സെന്‍ട്രല്‍ ജയിലില്‍ കോവിഡ് ബാധിച്ച തടവുകാരുടെ എണ്ണം 101 ആയി. അതേസമയം രോഗഉറവിടം വ്യക്തമല്ല.

970 തടവുകാരാണ് ജയിലിലുള്ളത്. കോവിഡ് പോസിറ്റീവായവരെ ജയിലിലെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റി. അതേസമയം പോസിറ്റീവായ പലര്‍ക്കും രോഗലക്ഷണങ്ങളില്ല.

Anweshanam
www.anweshanam.com