സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷ ഇന്ന് അവസാനിക്കും

പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതിന് അനുസരിച്ച് പരീക്ഷ പിന്നീട് നടത്തും.
സംസ്ഥാനത്ത് എസ്  എസ്  എൽ സി പരീക്ഷ ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷ ഇന്ന് അവസാനിക്കും. മലയാളം രണ്ടാം പേപ്പറാണ് അവസാന പരീക്ഷ. തിയറി പരീക്ഷകളാണ് ഇന്ന് അവസാനിക്കുന്നത്. ഇവരുടെ ഐ ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റി വച്ചിരുന്നു.

മെയ് അഞ്ചിന് നടക്കേണ്ട ഐ ടി പ്രാക്ടിക്കൽ പരീക്ഷ കോവിഡ് വ്യാപനം കണക്കിലെടുത്ത മാറ്റുകയായിരുന്നു.പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതിന് അനുസരിച്ച് പരീക്ഷ പിന്നീട് നടത്തും. മൂല്യനിർണയം മെയ് 14 -നു തുടങ്ങാനായിരുന്നു പദ്ധതി. എന്നാൽ പ്രാക്ടിക്കൽ പരീക്ഷ കഴിയാത്തതിനാൽ ഇതിന് സാധ്യതയില്ല.

No stories found.
Anweshanam അന്വേഷണം
www.anweshanam.com