സ്പെഷ്യൽ അരി നൽകാനുള്ള സർക്കാർ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു

പിന്നീട് വിതരണാനുമതി തേടി സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചപ്പോഴാണ് വിലക്ക് ഏർപ്പെടുത്തിയത് .തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടിയാണ് തീരുമാനം .
സ്പെഷ്യൽ അരി നൽകാനുള്ള സർക്കാർ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു

തിരുവനന്തപുരം :നീല ,വെള്ള കാർഡുകാർക്ക് സ്പെഷ്യൽ അരി നൽകാനുള്ള സർക്കാർ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു .മാർച്ച് ,ഏപ്രിൽ മാസങ്ങളിൽ 10 കിലോഗ്രാം അരി 15 രൂപ നിരക്കിൽ നല്കാനായിരുന്നു തീരുമാനം .ഈസ്റ്റർ ,വിഷു ,റംസാൻ പ്രമാണിച്ചാണ് തീരുമാനം .

തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുൻപ് സർക്കാർ തീരുമാനം എടുക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തു .എന്നാൽ അരി എത്തുന്നതിൽ കാലതാമസം ഉണ്ടായതോടെ വിതരണം വൈകുക ആയിരുന്നു .

പിന്നീട് വിതരണാനുമതി തേടി സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചപ്പോഴാണ് വിലക്ക് ഏർപ്പെടുത്തിയത് .തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടിയാണ് തീരുമാനം .

No stories found.
Anweshanam അന്വേഷണം
www.anweshanam.com