സീറ്റ് ഏറ്റെടുക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ്

തിരുവനന്തപുരത്ത് ടിഎൻ സീമയുടെ പേരാണ് പാർട്ടി പരിഗണിക്കുന്നത്. ഒപ്പം വി ശിവൻകുട്ടി, എഎ റഷീദ് എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്.
സീറ്റ് ഏറ്റെടുക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ്

തിരുവനന്തപുരം :തിരുവനന്തപുരം സീറ്റ് ഏറ്റെടുക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ്. ഇത് സംബന്ധിച്ച നിർദ്ദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറി. കഴിഞ്ഞ തവണ ജനാധിപത്യ കേരള കോൺഗ്രസ് മത്സരിച്ച സീറ്റാണ് തിരുവനന്തപുരം.

ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് തീരുമാനം എടുത്തത് . ഇക്കുറി സിപിഐഎം സ്ഥാനാർത്ഥി മത്സരിച്ചാൽ മാത്രമേ വിജയസാധ്യതയുള്ളു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സീറ്റ് സിപിഐഎം ഏറ്റെടുക്കണമെന്ന ആവശ്യം .

തിരുവനന്തപുരത്ത് ടിഎൻ സീമയുടെ പേരാണ് പാർട്ടി പരിഗണിക്കുന്നത്. ഒപ്പം വി ശിവൻകുട്ടി, എഎ റഷീദ് എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്.

രണ്ട് സീറ്റുകളിലാണ് ഘടകകക്ഷികൾ തിരുവനന്തപുരത്ത് മത്സരിക്കുന്നത്. ഒന്ന് കോവളത്തും, മറ്റൊന്നും തിരുവനന്തപുരത്തുമാണ്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com