ശബരിമല നിയമത്തിന്റെ കരട് പുറത്തുവിട്ട് യുഡിഎഫ്

ശബരിമല നിയമത്തിന്റെ കരട് പുറത്തുവിട്ട് യുഡിഎഫ്

തിരുവനന്തപുരം :അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന ശബരിമല നിയമത്തിന്റെ കരട് പുറത്തുവിട്ട് യുഡിഎഫ്. ആചാര ലംഘനം നടന്നാല്‍ തടവ് ശിക്ഷ ഉറപ്പാക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമലയില്‍ വിധി വന്നശേഷം നടപടിയെന്ന സിപിഐഎം നിലപാട് ജനങ്ങളെ കബളിപ്പിക്കാനാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത് അപക്വമായ നടപടിയാണ്. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ശബരിമലയില്‍ നിയമനിര്‍മാണം നടത്തുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

സുപ്രിംകോടതി വിധിവന്നശേഷം തീരുമാനമെന്നത് ആരോടാണ് പറയുന്നത്. ഈ പ്രശ്‌നം പരിഹരിക്കാതെ എത്രകാലം മുന്നോട്ട് പോകാനാകും. ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി മുന്നോട്ട്‌പോകാനുള്ള സിപിഐഎം തന്ത്രം ഒരിക്കലും അംഗീകരിക്കില്ല. അദ്ദേഹം കൂട്ടി ചേർത്തു .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com