ശബരിമല വിഷയത്തില്‍ കോടതി വിധിയാണ് സര്‍ക്കാര്‍ നയം :തോമസ് ഐസക്

കോടതി വിധി വന്ന ശേഷം ജനങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ശബരിമല വിഷയത്തില്‍ കോടതി വിധിയാണ് സര്‍ക്കാര്‍ നയം :തോമസ് ഐസക്

ആലപ്പുഴ :ശബരിമല വിഷയത്തില്‍ കോടതി വിധിയാണ് സര്‍ക്കാര്‍ നയമെന്ന് ധനമന്ത്രി തോമസ് ഐസക് . ഇത് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട് ,അതിൽ സംശയം വേണ്ടെന്നും അദ്ദേഹം .

ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് വീണ്ടും ശബരിമല ഉയര്‍ത്തിക്കാട്ടുന്നതെന്നും മന്ത്രി. ഇത് തദ്ദേശ തെരഞ്ഞെടുപ്പില്‍ പയറ്റി പരാജയപ്പെട്ടിരുന്നു.എന്നാൽ അതിൽ നിന്നൊന്നും അവർ പഠിച്ചില്ല .

കോടതി വിധി വന്ന ശേഷം ജനങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ധനമന്ത്രി പറഞ്ഞു.അതേസമയം അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന ശബരിമല നിയമത്തിന്റെ കരട് യുഡിഎഫ് പുറത്തുവിട്ടു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com