കുംഭമാസ പൂജകൾക്ക് പ്രതിദിനം 15000 പേരെ അനുവദിക്കണമെന്ന് ദേവസ്വം ബോർഡ്

പൂജയ്ക്ക് 5000 പേരെ അനുവദിച്ചു കോടതി ഉത്തരവ് ഇറങ്ങിയിരുന്നു .
കുംഭമാസ പൂജകൾക്ക്  പ്രതിദിനം 15000 പേരെ അനുവദിക്കണമെന്ന് ദേവസ്വം ബോർഡ്

പത്തനംതിട്ട :കുംഭമാസ പൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ ദർശനം അനുവദിക്കും .മാസപൂജയ്ക്ക് 15000 പേരെ എങ്കിലും അനുവദിക്കണമെന്ന ദേവസ്വം ബോർഡ് സർക്കാരിന് അപേക്ഷ നൽകി .ഭക്തരുടെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം എടുക്കും .

പൂജയ്ക്ക് 5000 പേരെ അനുവദിച്ചു കോടതി ഉത്തരവ് ഇറങ്ങിയിരുന്നു .എന്നാൽ 15000 പേരെ അനുവദിക്കണമെന്ന് നിലപാടിലാണ് ദേവസ്വം ബോർഡ് .എന്നാൽ കോവിഡ് സാഹചര്യത്തിൽ തീരുമാനം കൈക്കൊള്ളാൻ സർക്കാരിനെ ഏൽപിച്ചിരിക്കുകയാണ് ദേവസ്വം ബോർഡ് .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com