സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 48 കോവിഡ് മരണങ്ങള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,474 സാമ്ബിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 48 കോവിഡ് മരണങ്ങള്‍

തിരുവനന്തപുരം: കേരളത്തില്‍ 24 മണിക്കൂറിനിടെ 48 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5356 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,474 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എംപി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,59,45,998 സാമ്ബിളുകളാണ് പരിശോധിച്ചത്.

അതേസമയം, സംസ്ഥാനത്ത് 35636 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂര്‍ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം 2515, പാലക്കാട് 2499, കൊല്ലം 1648, കണ്ണൂര്‍ 1484, പത്തനംതിട്ട 1065, കാസര്‍ഗോഡ് 1006, ഇടുക്കി 978, വയനാട് 814 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com