സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 16 കോവിഡ് മരണങ്ങള്‍

ഇതോടെ ആകെ മരണം 4783 ആയി ഉയര്‍ന്നു.
സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 16 കോവിഡ് മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 16 പേര്‍ കോവിഡ് 19 ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 4783 ആയി ഉയര്‍ന്നു.

അതേസമയം, ഇന്ന് 6986 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 6258 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസര്‍ഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com