കനത്ത പോളിങ് രേഖപ്പെടുത്തി കേരളം; ചിലയിടങ്ങളിൽ നേരിയ സംഘർഷം

കനത്ത പോളിങ് രേഖപ്പെടുത്തി കേരളം; ചിലയിടങ്ങളിൽ നേരിയ സംഘർഷം

കേരളത്തിൽ 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടർമാരാണ് ഇത്തവണ വോട്ടിങ് രേഖപ്പെടുത്തുന്നത്. ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാരെ മാത്രമാണ് അനുവദിക്കു. 957 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉള്ളത് 40,771 പോളിംഗ് സ്റ്റേഷനുകളിലായി ഇതുവരെ പോളിംഗ് 60 ശതമാനം രേഖപ്പെടുത്തി.

നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച പോളിങ്. ഉച്ചയ്ക്ക് ഒരു മണിയോടെ പോളിങ് 50 ശതമാനം കടന്നു. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിൽ കനത്ത പോളിങ് ആണ് രേഖപ്പെടുത്തിയത്. നിലവിൽ ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് കണ്ണൂരും കോഴിക്കോടുമാണ്. കണ്ണൂരിൽ 53.02 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ കോഴിക്കോട് 50.10 ശതമാനവും രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിംഗ് വേങ്ങരയിലാണ്.തിരുവനതപുരം ജില്ലയിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപെടുത്തിയിരിക്കുന്നത് കഴക്കൂട്ടത്തും നേമത്തുമാണ്.

രാവിലെ ഏഴ് മണി മുതൽ തുടങ്ങിയ വോട്ടെടുപ്പിൽ കനത്ത പോളിങ് തന്നെയാണ് മിക്ക ബൂത്തുകളിലും രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ സമാധാനപരമായ പോളിങ് തന്നെയാണ് നടന്നതെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ സംഘര്‍ഷങ്ങളും റിപ്പോർട്ട് ചെയ്തു. ആദ്യ ഘട്ടത്തിൽ ഇടുക്കിയിലും നാദാപുരത്തും ഉടുമ്പൻ ചോലയിലും ഇരട്ട വോട്ട് ആരോപണവും ഉണ്ടായി. കമ്പംമേട്ടിലെത്തിയ വാഹനത്തിന് നേരെ കല്ലേറുണ്ടായി.ആന്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി.പി. അബ്ദുള്‍ റഷീദിനു നേരെ കൈയേറ്റമുണ്ടായെന്ന് പരാതി വന്നിരുന്നു. തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിൽ കാട്ടായിക്കോണത്ത് ബൂത്ത് ഏജന്റുമാരെ മർദിച്ചെന്ന പരാതിയും ബിജെപി ആരോപിച്ചു. എന്‍.ഡി.എ. സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ ബൂത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായ സംഭവങ്ങളും ഉണ്ടായി. കല്‍പ്പറ്റയില്‍ വോട്ടിങ് മെഷീനില്‍ തെറ്റായി വോട്ട് രേഖപ്പെടുത്തുന്നതായി പരാതി ഉയർന്നിരുന്നു.പോളിങ് ബൂത്തില്‍ മന്ത്രിമാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നാരോപിച്ച് കമ്പളക്കാട് ഗവ. യു.പി. സ്‌കൂളിലെ ബൂത്തില്‍ സംഘര്‍ഷമുണ്ടായി. കൊല്ലത്ത് എൽഡിഎഫ് വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കോൺഗ്രസ് സ്ഥാനാർഥിയായ ബിന്ദു കൃഷ്ണൻ ആരോപണം ഉയർത്തിയിരുന്നു. കടുത്തുരുത്തിയിലും എൽ ഡിഎഫ് സ്ഥാനാര്ഥിക്കെതിരെ യുഡി എഫ് സ്ഥാനാർഥി ആരോപണം ഉയർത്തിയിരുന്നു.

കൂടാതെ പോളിംഗ് സ്റ്റേഷന്റെ പുറത്ത് നേതാക്കളുടെ ശബരിമല വിഷയത്തിലെ പ്രസ്താവനകളും ചർച്ചയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ കെ ആന്റണി തുടങ്ങിയവരടക്കമുള്ള നേതാക്കളും കുടുമ്ബത്തോടൊപ്പം വോട്ട് രേഖപ്പെടുത്തി. സിനിമ താരങ്ങൽ വോട്ടു രേഖപ്പെടുത്താൻ എത്തിയതും എല്ലാ തവണത്തേയും പോലെ ഈ വോട്ടിലും ശ്രെദ്ധനേടി.

ഇതുവരെയുള്ള കനത്ത പോളിങ് മുന്നണികൾക്ക് പ്രതീക്ഷ നൽകുന്നത്.131 മണ്ഡലങ്ങളിൽ രാവിലെ 7 മണി മുതൽ തുടങ്ങി വൈകിട്ട് 7 വരെയും 9 മണ്ഡലങ്ങളിൽ വൈകിട്ട് 6 വരെയുമാണ് പോളിങ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com