സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത

അടുത്ത മാസം ആദ്യത്തോടെ വേനൽ മഴ ശക്തി പ്രാപിക്കുമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു .
സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത .കാസർഗോഡ് ,കണ്ണൂർ ഒഴികെയുള്ള ജില്ലകളിലാണ് മഴയ്ക്ക് സാധ്യത .

ഇടിമിന്നലിനും കാറ്റിനും സാധ്യത ഉള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട് .കൊച്ചിയിൽ ഇന്നലെ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ വേനൽ മഴ പെയ്തിരുന്നു .

ജില്ലയിൽ വരും ദിവസങ്ങളിൽ ചെറിയ തോതിൽ മഴ പെയ്യാൻ സാധ്യത ഉണ്ട് .അടുത്ത മാസം ആദ്യത്തോടെ വേനൽ മഴ ശക്തി പ്രാപിക്കുമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com