അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി,പത്തനംതിട്ട ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശനിയാഴ്ച്ച വരെ മഴ തുടരും .നാളെ എട്ട് ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട് .
അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി,പത്തനംതിട്ട ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം :അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി,പത്തനംതിട്ട എന്നി ജില്ലകളിൽ 40 കിലോമീറ്റര് വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചു .

തിരുവനന്തപുരം,ഇടുക്കി,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ,കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലെർട് .ഇന്ന് കേരളത്തിൽ ഒറ്റപെട്ടയിടങ്ങളിൽ 11 സെന്റിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം .സംസ്ഥാനത്ത് ശനിയാഴ്ച്ച വരെ മഴ തുടരും .നാളെ എട്ട് ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com