പിഎസ്‌സി റാങ്ക് ലിസ്റ്റിന്‍റെ കാലാവധി നീട്ടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേരണമെന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന്‍ ജനാധിപത്യ വിരുദ്ധമായി പെരുമാറുന്നെന്നും കൂട്ടി ചേർത്തു .
പിഎസ്‌സി റാങ്ക് ലിസ്റ്റിന്‍റെ കാലാവധി നീട്ടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

തിരുവനന്തപുരം :പിഎസ്‌സി റാങ്ക് ലിസ്റ്റിന്‍റെ കാലാവധി നീട്ടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേരണമെന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന്‍ ജനാധിപത്യ വിരുദ്ധമായി പെരുമാറുന്നെന്നും കൂട്ടി ചേർത്തു . സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ രംഗത്തെത്തി. കാലാവധി കഴിഞ്ഞ പട്ടികയിലുള്ളവരാണ് നിയമനത്തിന് വേണ്ടി സമരം നടത്തുന്നത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം അക്രമ സമരം നടത്തുന്നുവെന്നും വിജയരാഘവന്‍ ആരോപിച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com