റാങ്ക് പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികൾ സർക്കാരിനെതിരെ സമരം കടുപ്പിക്കുന്നു

സെക്രെട്ടറിയറ്റിനു മുന്നിലെ സമാപന സമ്മേളനം സിനിമ നടൻ ജഗദീഷ് ഉദ്ഘാടനം ചെയ്യും.
റാങ്ക് പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികൾ സർക്കാരിനെതിരെ സമരം കടുപ്പിക്കുന്നു

തിരുവനന്തപുരം ;പി എസ് സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികൾ സർക്കാരിനെതിരെ സമരം കടുപ്പിക്കുന്നു .കാരക്കോണത് നിന്നും സെക്രെട്ടറിയറ്റിലേക്ക് നാളെയും അതിനു പിറ്റേന്നുമായി ഉദ്യോഗാർഥികൾ ലോങ് മാർച്ച് നടത്തും .

പട്ടികയിൽ ഇടം പിടിച്ചിട്ടും ജോലി കിട്ടാത്തതിൽ നിരാശനായി മരിച്ച കാരക്കോണം സ്വദേശി അനുവിന്റെ സ്‌മൃതി മണ്ഡപത്തിൽ നിന്നും ലോങ്ങ് മാർച്ച് ഫ്ലാഗ് ഓഫ് ചെയ്യും .

തമ്പാനൂരിൽ തൊഴിൽ രഹിതരുടെ റാലിയും നടത്തും .സെക്രെട്ടറിയറ്റിനു മുന്നിലെ സമാപന സമ്മേളനം സിനിമ നടൻ ജഗദീഷ് ഉദ്ഘാടനം ചെയ്യും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com