പരീക്ഷകൾ മാറ്റില്ലെന്ന്​​ പി.എസ്​.സി

കോവിഡ് സാഹചര്യത്തിൽ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് ഉദ്യോഗാർഥികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടായ തിനെ തുടർന്നാണ് അറിയിപ്പ്.
പരീക്ഷകൾ മാറ്റില്ലെന്ന്​​  പി.എസ്​.സി

കേരള പി.എസ്.സി നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റമില്ലാതെ മുൻനിശ്ചയിച്ച പ്രകാരം നടത്തുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.

കോവിഡ് സാഹചര്യത്തിൽ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് ഉദ്യോഗാർഥികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടായ തിനെ തുടർന്നാണ് അറിയിപ്പ്. നവംബർ ആദ്യവാരം മുതൽ ആരംഭിക്കുന്ന കോളേജ്​ അധ്യാപക നിയമനത്തിനുള്ള പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും പി.എസ്.സി ഇത് പരിഗണിച്ചിട്ടില്ല.

ഇതിന്​ പിന്നാലെ സ്​കൂളുകളിലെ അധ്യാപക നിയമനത്തിനുള്ള പരീക്ഷയും നടക്കും. നേരത്തെ കോളേജ്​​ അധ്യാപക നിയമനത്തിനുള്ള പരീക്ഷ മാറ്റുന്നത്​ പരിഗണിക്കണമെന്ന്​ മനുഷ്യാവകാശ കമ്മീഷൻ പി.എസ്​.സിയോട്​ ആവശ്യപ്പെട്ടിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com