സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളോട് സര്‍ക്കാര്‍ നാളെ നിലപാട് വ്യക്തമാക്കിയേക്കും

അതേസമയം നാളെ വൈകുന്നേരത്തിനുള്ളില്‍ അനുകൂലമായ നിലപാട് ഉണ്ടായില്ലെങ്കില്‍ നിരാഹാര സമരത്തിലേക്ക് കടക്കാനാണ് എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.
സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളോട് സര്‍ക്കാര്‍ നാളെ നിലപാട് വ്യക്തമാക്കിയേക്കും

തിരുവനന്തപുരം :പിഎസ്‌സി വിഷയത്തില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളോട് സര്‍ക്കാര്‍ നാളെ നിലപാട് വ്യക്തമാക്കിയേക്കും. സര്‍ക്കാര്‍ പ്രതിനിധികള്‍ ഉദ്യോഗാര്‍ത്ഥികളുമായി വീണ്ടും ചര്‍ച്ച നടത്താനും സാധ്യതയുണ്ട്.

അതേസമയം നാളെ വൈകുന്നേരത്തിനുള്ളില്‍ അനുകൂലമായ നിലപാട് ഉണ്ടായില്ലെങ്കില്‍ നിരാഹാര സമരത്തിലേക്ക് കടക്കാനാണ് എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.

സര്‍ക്കാര്‍ പ്രതിനിധികള്‍ ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയെങ്കിലും ആവശ്യങ്ങളില്‍ രേഖാമൂലം ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് ഉദ്യോഗാര്‍ത്ഥികള്‍.

സര്‍ക്കാര്‍ തീരുമാനം വൈകിപ്പിച്ചാല്‍ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന സമരവും തുടരുകയാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com