പിഎസ്‌സി സമരക്കാരുമായി ചര്‍ച്ച ചെയ്യാനുള്ള തുറന്ന മനസ് സര്‍ക്കാരിനുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍

സമരം യൂത്ത് കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്തുവെന്ന് കോടിയേരി ആരോപിച്ചു. സമചിത്തതയോടെയാണ് സര്‍ക്കാര്‍ സമരം കൈകാര്യം ചെയ്യുന്നത്.
പിഎസ്‌സി സമരക്കാരുമായി ചര്‍ച്ച ചെയ്യാനുള്ള തുറന്ന മനസ് സര്‍ക്കാരിനുണ്ടെന്ന്   കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം :പിഎസ്‌സി സമരക്കാരുമായി ചര്‍ച്ച ചെയ്യാനുള്ള തുറന്ന മനസ് സര്‍ക്കാരിനുണ്ടെന്ന് സിപിഐഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍. ഉദ്യോഗാര്‍ഥികള്‍ പ്രതിപക്ഷത്തിന്റെ വലയില്‍ വീണുപോകാതിരുന്നാല്‍ മതിയെന്നും അദ്ദേഹം സൂചിപ്പിച്ചു .

സമരം യൂത്ത് കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്തുവെന്ന് കോടിയേരി ആരോപിച്ചു. സമചിത്തതയോടെയാണ് സര്‍ക്കാര്‍ സമരം കൈകാര്യം ചെയ്യുന്നത്. സമരം നടത്തി രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് പ്രതിപക്ഷ ശ്രമമെന്നും കോടിയേരി പറഞ്ഞു.

സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം ന്യായമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോടതിയില്‍ പോകുകയാണെങ്കില്‍ കേസില്‍ കക്ഷി ചേരാനും തയാറാണെന്നും ഉമ്മന്‍ ചാണ്ടി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com