ഇന്‍റേണ്‍ഷിപ്പിനായി വ്യാജവെബ്സൈറ്റ്: മുന്നറിയിപ്പുമായി പോലീസ്

കേരളാ പോലീസ് അക്കാദമിയിലും മറ്റ് അനുബന്ധസ്ഥാപനങ്ങളിലും നല്‍കുന്ന ഇന്‍റേണ്‍ഷിപ്പ് തീര്‍ത്തും സൗജന്യമാണ്
ഇന്‍റേണ്‍ഷിപ്പിനായി വ്യാജവെബ്സൈറ്റ്: മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം : കേരളാ പോലീസ് അക്കാദമി നടത്തുന്ന ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാമിന്‍റെ അപേക്ഷാഫോറം ഓണ്‍ലൈനില്‍ ലഭ്യമാക്കിയശേഷം അപേക്ഷാഫീസ് ഈടാക്കി പണം തട്ടുന്ന വ്യാജവെബ്സൈറ്റുകള്‍ക്കെതിരെ പോലീസ് മുന്നറിയിപ്പ്.

കേരളാ പോലീസ് അക്കാദമിയിലും മറ്റ് അനുബന്ധസ്ഥാപനങ്ങളിലും നല്‍കുന്ന ഇന്‍റേണ്‍ഷിപ്പ് തീര്‍ത്തും സൗജന്യമാണ്. ഇത്തരം വ്യാജ വെബ്സൈറ്റുകളില്‍ പോയി തട്ടിപ്പിന് ഇരയാകരുതെന്ന് കേരളാ പോലീസ് അക്കാദമി അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com