മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമർശത്തിൽ കെ സുധാകരൻ എംപിക്കെതിരെ ഡിവൈഎഫ്ഐ

എല്ലാ തൊഴിലിനും മാന്യതയുണ്ട് ,മനുസ്‌മൃതി പഠിച്ചിരുന്നാൽ അതൊന്നും മനസിലാവില്ല .
മുഖ്യമന്ത്രി  പിണറായി വിജയനെതിരായ വിവാദ പരാമർശത്തിൽ കെ സുധാകരൻ എംപിക്കെതിരെ ഡിവൈഎഫ്ഐ

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമർശത്തിൽ കെ സുധാകരൻ എംപിക്കെതിരെ ഡിവൈഎഫ്ഐ രംഗത്ത് എത്തി .കോൺഗ്രസിന്റെ സംഘ പരിവാർ മനസിന്റെ തെളിവാണ് വിവാദ പരാമർശമെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു .

ആധുനിക സമൂഹത്തിൽ ആരും പറയാത്ത ആക്ഷേപമാണ് കോൺഗ്രസ് ഉന്നയിച്ചതെന്നും അവർ ആരോപിച്ചു .ചെത്തുകാരന്റെ മകൻ എന്നത് അയോഗ്യതയാണോ എന്നും ഡി വൈ എഫ് ഐ ചോദിച്ചു .

എല്ലാ തൊഴിലിനും മാന്യതയുണ്ട് ,മനുസ്‌മൃതി പഠിച്ചിരുന്നാൽ അതൊന്നും മനസിലാവില്ല .വിവാദ പരാമർശത്തിൽ വിശദീകരണവുമായി കെ സുധാകരൻ എംപി രംഗത്ത് വന്നിരുന്നു .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com