
തിരുവനന്തപുരം :മാണി സി കാപ്പന് പോയത് പാര്‍ട്ടിയെ ബാധിക്കില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്. മാണി സി കാപ്പന് പോകുന്നത് പാലായില്‍ ക്ഷീണമുണ്ടാക്കിയേക്കാം. ഏത് നേതാവ് പോയാലും ചെറിയ തോതില്‍ ക്ഷീണമുണ്ടാകും. അത് മാത്രമേ ഇവിടെ ഉണ്ടായിട്ടുള്ളൂ .
നേരത്തെ തന്നെ മാണി സി കാപ്പനെ തള്ളി ടി പി പീതാംബരന് രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫ് വിട്ടു എന്നത് കാപ്പന്റെ പ്രഖ്യാപനം മാത്രമാണ്. മുന്നണി മാറ്റം സംബന്ധിച്ച് പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ല.
ഇന്ന് രാവിലെയാണ് എല്‍ഡിഎഫ് വിട്ടുവെന്ന സൂചന നല്കി മാണി സി കാപ്പന് മാധ്യമങ്ങളെ കണ്ടത്. ഘടകകക്ഷിയായി യുഡിഎഫില്‍ പ്രവര്‍ത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുമെന്നും മാണി സി കാപ്പന് പറഞ്ഞിരുന്നു.