എൻസിപി മുന്നണി വിടുമെന്ന് കരുതുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

അതേ സമയം യുഡിഎഫിന്റെ ഘടകകക്ഷിയാകുമെന്ന് പറഞ്ഞ കാപ്പൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കോട്ടയത്ത് എത്തുന്നതിന് മുൻപ് തീരുമാനം വേണമെന്നും ആവശ്യപ്പെട്ടു.
എൻസിപി മുന്നണി വിടുമെന്ന് കരുതുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

തിരുവനന്തപുരം :എൻസിപി മുന്നണി വിടുമെന്ന് കരുതുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു . മുന്നണി വിടുമെന്ന മാണി സി കാപ്പന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കാനത്തിന്റെ പ്രതികരണമെന്നതും ശ്രദ്ധേയം .

തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി മാനദണ്ഡങ്ങളെ കുറിച്ചു കാനത്തിന്റെ പ്രതികരണം ഇങ്ങനെ -മൂന്നു തവണ മത്സരിച്ചവർ തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കണമെന്നും ഇളവ് ഉണ്ടായിരിക്കില്ലെന്നും പറഞ്ഞു.

തെരഞ്ഞെടുപ്പ് ഗോദയിലേക്ക് പുതിയ സംഘത്തെ കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. സംഘടന ചുമതലയുള്ളവരിൽ മത്സരിക്കുന്നവർ ആ സ്ഥാനം ഒഴിയണമെന്നും കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകൾ ഇത്തവണ ഉണ്ടാകുമെന്നു പറയാനാവില്ലെന്നും കാനം കൂട്ടിച്ചേർത്തു.

അതേ സമയം യുഡിഎഫിന്റെ ഘടകകക്ഷിയാകുമെന്ന് പറഞ്ഞ കാപ്പൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കോട്ടയത്ത് എത്തുന്നതിന് മുൻപ് തീരുമാനം വേണമെന്നും ആവശ്യപ്പെട്ടു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com