വരയാടുകളുടെ പ്രജനന കാലം ;മൂന്നാർ ഇരവികുളം ദേശീയ ഉദ്യാനം അടച്ചു

കൊവിഡ് പ്രോട്ടോകോൾ നിലനിക്കുന്നതിനാൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് രാജമല സന്ദർശകർക്കായി തുറന്നു നൽകിയത്.
വരയാടുകളുടെ പ്രജനന  കാലം ;മൂന്നാർ  ഇരവികുളം ദേശീയ ഉദ്യാനം അടച്ചു

ഇടുക്കി :വരയാടുകളുടെ പ്രജനന കാലത്തോട് അനുബന്ധിച്ചു മൂന്നാർ ഇരവികുളം ദേശീയ ഉദ്യാനം അടച്ചു. മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ പാര്‍ക്ക് അടച്ചിടുന്നത്. 223 വരയാടുകൾ ഉണ്ടെന്നാണ് വനം വകുപ്പിന്റെ കണക്ക്.

കൊവിഡ് പ്രോട്ടോകോൾ നിലനിക്കുന്നതിനാൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് രാജമല സന്ദർശകർക്കായി തുറന്നു നൽകിയത്. എന്നാൽ വരയാടുകളുടെ പ്രചനന കാലം മുന്നില്‍ കണ്ട് എല്ലാ മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ പാര്‍ക്ക് പൂർണമായും അടച്ചു.

വംശനാശഭീഷണി നേരിടുന്ന ഇനങ്ങളിൽ ഒന്നാണ് വരയാടുകൾ. പാര്‍ക്ക്‌ തുറന്നശേഷം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിക്കും. കഴിഞ്ഞ വര്‍ഷം രാജമലയില്‍ 111 വരയാട്ടിന്‍കുട്ടികളാണ് പിറന്നത്

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com