
പാലക്കാട്: രേഖയില്ലാതെ ട്രെയിനിൽ കടത്തിയ 21 ലക്ഷംരൂപ പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും ഷൊർണൂർ റെയിൽവേ പൊലീസുംചേർന്ന് പിടികൂടി. ഷൊർണൂർ സ്റ്റേഷനിൽ ചെന്നൈ–-മംഗളൂരു എക്സ്പ്രസിൽനിന്നാണ് പണം പിടികൂടിയത്.
ചെന്നൈയിൽനിന്ന് കോഴിക്കോട്ടേക്ക് പണം കൊണ്ടുവന്ന കോഴിക്കോട് കല്ലായി സ്വദേശിനെ അറസ്റ്റ് ചെയ്തു. ആർ.പി.എഫ് കമാൻഡന്റ് ജതിൻ ബി രാജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
ആർപിഫ് സിഐ രോഹിത്കുമാർ, റെയിൽവേ പൊലീസ് സി.ഐ പി. വി രമേഷ്, എസ്.ഐ സക്കീർ അഹമ്മദ്, എ.എ.സ്.ഐ ജോസഫ്, ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് കോൺസ്റ്റബിൾ സജി അഗസ്റ്റിൻ, കോൺസ്റ്റബിൾ പി.ബി പ്രദീപ്, സിവിൽ പൊലീസ് ഓഫീസർ സിറാജുദ്ദീൻ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.