ആരോഗ്യനില മോശമായി: ഷാഫി പറമ്പിലിനേയും ശബരിനാഥിനേയും ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശം

എം.എൽ.എമാരുടെ ആരോഗ്യനില മോശമാണെന്നും ശരീരത്തിലെ പഞ്ചസാരയുടെ അളവ് വളരെ കുറഞ്ഞുവെന്നും ഡോക്ടർമാർ പറഞ്ഞു.
ആരോഗ്യനില മോശമായി: ഷാഫി പറമ്പിലിനേയും ശബരിനാഥിനേയും ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശം

തിരുവനന്തപുരം: സർക്കാരിന്റെ പിൻവാതിൽ നിയമനത്തിൽ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിന് മുന്നിൽ നിരാഹാരമിരിക്കുന്ന ഷാഫി പറമ്പിലിനേയും ശബരിനാഥിനേയും ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാരുടെ നിർദേശം. തിങ്കളാഴ്ച ഉച്ചയോടെ സമരപ്പന്തലിലെത്തി ഇരുവരേയും പരിശോധിച്ച ശേഷമാണ് ഡോക്ടർമാരുടെ നിർദേശം.

എം.എൽ.എമാരുടെ ആരോഗ്യനില മോശമാണെന്നും ശരീരത്തിലെ പഞ്ചസാരയുടെ അളവ് വളരെ കുറഞ്ഞുവെന്നും ഡോക്ടർമാർ പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടോടെ സമരപ്പന്തലിൽ നിന്ന് ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയേക്കും.

നിരാഹാരം ഒമ്പത് ദിവസം കഴിഞ്ഞതോടെയാണ് എംഎൽഎമാരുടെ ആരോഗ്യനില ഏറെ മോശമായത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റണമെന്ന് കഴിഞ്ഞ ദിവസവും ഡോക്ടർമാർ നിർദേശിച്ചിരുന്നു. എന്നാൽ ഇരുവരും സമരം തുടരാൻ തീരുമാനിക്കുകയായിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com