മെഡിക്കൽ കോളജ് ഡോക്ടർമാർ നടത്താനിരുന്ന സമരം പിൻവലിച്ചു

2017 മുതലുള്ള ശമ്പള കുടിശിക ലഭ്യമാക്കുന്നതിനുള്ള ശുപാർശ ധനമന്ത്രിക്ക് നൽകുമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നൽകിയതായും കെജിഎംസിടിഎ അറിയിച്ചു.
മെഡിക്കൽ കോളജ് ഡോക്ടർമാർ നടത്താനിരുന്ന സമരം പിൻവലിച്ചു

തിരുവനന്തപുരം:മെഡിക്കൽ കോളജ് ഡോക്ടർമാർ നടത്താനിരുന്ന സമരം പിൻവലിച്ചു. ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയിൽ സമവായമായതിനെ തുടർന്നാണ് തത്കാലം സമരത്തിലേക്കില്ലെന്ന് നിലപാടിൽ കെജിഎംസിടിഎ എത്തിയത് .

2017 മുതലുള്ള ശമ്പള കുടിശിക ലഭ്യമാക്കുന്നതിനുള്ള ശുപാർശ ധനമന്ത്രിക്ക് നൽകുമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നൽകിയതായും കെജിഎംസിടിഎ അറിയിച്ചു. സമരം സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കും ഉണ്ടാവുകയെന്നും സംഘടന കൂട്ടി ചേർത്തു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com