വിവാഹത്തിന് മണിക്കൂറുകൾ ബാക്കി ; വരനെ കാണാനില്ല :ദുരൂഹത ആരോപിച്ചു നാട്ടുകാർ

അതിനിടെ ജസീമിന്റെ വോയിസ് മെസ്സേജ് അയൽവാസിക്കു ലഭിച്ചതായും വിവരമുണ്ട്
വിവാഹത്തിന്  മണിക്കൂറുകൾ ബാക്കി ; വരനെ കാണാനില്ല :ദുരൂഹത  ആരോപിച്ചു നാട്ടുകാർ

ആലപ്പുഴ :വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് വരനെ കാണാനില്ല .ചേർത്തല പാണാവള്ളി ചിറയിൽ അലിയാരുടെ മകൻ ജസീമിനെയെയാണ് കാണാതായത് .ഇതോടെ ഉറപ്പിച്ച വിവാഹം മുടങ്ങി .

വിവാഹത്തിന്റെ തലേ ദിവസം സുഹൃത്തിന്റെ വീട്ടിൽ ഉറങ്ങി രാവിലെ വീട്ടിൽ എത്തിയ ജസീം സാധനങ്ങൾ വാങ്ങാൻ എന്ന് പറഞ്ഞു ബൈക്കിൽ പോകുക ആയിരുന്നു .ഏറെ നേരമായിട്ടും തിരിച്ചു എത്തിയില്ല .ഇതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി .

അതിനിടെ ജസീമിന്റെ വോയിസ് മെസ്സേജ് അയൽവാസിക്കു ലഭിച്ചതായും വിവരമുണ്ട് .തന്നെ ഒരുകൂട്ടർ തടഞ്ഞു വച്ചിരിക്കുക ആണെന്നും പോലീസിൽ വിവരം അറിയിക്കണമെന്നും മെസ്സേജിൽ പറയുന്നു .തിരോധാനത്തിൽ ദുരൂഹത ഉണ്ടെന്ന് നാട്ടുകാർ ആരോപിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com