മങ്കട വേരുംപുലാക്കലില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം

മുക്കം അഗസ്ത്യമുഴി സ്വദേശികളാണ് മരിച്ചത്. ഗുഡ്‌സ് ഓട്ടോ അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.
മങ്കട വേരുംപുലാക്കലില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം

മലപ്പുറം :മങ്കട വേരുംപുലാക്കലില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം . സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം.

മഞ്ചേരിയിലേക്ക് പോകുന്ന സ്വകാര്യ ബസും മണ്ണുത്തിയില്‍ നിന്ന് ചെടികള്‍ കൊണ്ടുപോകുന്ന ഗുഡ്‌സ് ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ഗുഡ്‌സ് ഓട്ടോയില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്.

മുക്കം അഗസ്ത്യമുഴി സ്വദേശികളാണ് മരിച്ചത്. ഗുഡ്‌സ് ഓട്ടോ അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com