സംസ്ഥാനത്ത് കൂടുതൽ മതം മാറ്റം നടക്കുന്നത് ഹിന്ദു മതത്തിലേക്കെന്ന് റിപ്പോർട്ട്

അതേ സമയം ലവ് ജിഹാദ് തടയാൻ നിയമം കൊണ്ട് വരുമെന്ന് എൻ ഡി എ പ്രകടനപത്രികയിൽ പറയുന്നു .
സംസ്ഥാനത്ത് കൂടുതൽ മതം മാറ്റം നടക്കുന്നത് ഹിന്ദു മതത്തിലേക്കെന്ന്  റിപ്പോർട്ട്

തിരുവനന്തപുരം ;സംസ്ഥാനത്ത് കൂടുതൽ മതം മാറ്റം നടക്കുന്നത് ഹിന്ദു മതത്തിലേക്കെന്ന് റിപ്പോർട്ട് .കഴിഞ്ഞ വര്ഷം കേരളത്തിൽ നടന്ന മതം മാറ്റങ്ങളിൽ 47 % ഹിന്ദുമതത്തിലേക്ക് ആണ് .

ഗസറ്റ് രേഖകൾ അനുസരിച്ചാണ് ഈ റിപ്പോർട്ട് .അതേ സമയം ലവ് ജിഹാദ് തടയാൻ നിയമം കൊണ്ട് വരുമെന്ന് എൻ ഡി എ പ്രകടനപത്രികയിൽ പറയുന്നു .

ചില ക്രിസ്ത്യൻ സഭകളും ഇതിനെ അനുകൂലിച്ച് രംഗത്ത് വന്നു .2020 -ൽ 506 മതംമാറ്റങ്ങളാണ് സംസ്ഥാന ഗസറ്റിൽ പരസ്യം ചെയ്തത് .

ഇതിൽ 241 -ഉം മുസ്ലിം ,ക്രിസ്ത്യൻ മതങ്ങളിൽ നിന്നും ഹിന്ദുമതത്തിലേക്ക് മാറിയവരാണ് .144 പേർ പുതിയതായി ഇസ്ലാം മതം സ്വീകരിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com