ഇടതുമുന്നണിയിൽ പതിമൂന്ന് സീറ്റുകൾ ജോസ് കെ മാണി ആവശ്യപ്പെട്ടേക്കും

യുഡിഎഫ് സ്ഥാനാർഥിയായി മണി സി കാപ്പൻ പാലായിൽ പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണ് ഇടത് മുന്നണിയിൽ സീറ്റുകൾ ഉറപ്പാക്കാനുള്ള ജോസ് കെ മാണിയുടെ നീക്കം. 13 സീറ്റുകളാണ് ആവശ്യം.
ഇടതുമുന്നണിയിൽ പതിമൂന്ന് സീറ്റുകൾ  ജോസ് കെ മാണി ആവശ്യപ്പെട്ടേക്കും

തിരുവനന്തപുരം :ഇടതുമുന്നണിയിൽ പതിമൂന്ന് സീറ്റുകൾ ആവശ്യപ്പെടാൻ ഒരുങ്ങി ജോസ് കെ മാണി. കോട്ടയം ജില്ലയിൽ ആറ് സീറ്റുകളിൽ അവകാശവാദം ഉന്നയിക്കാൻ ആണ് കേരള കോൺഗ്രസ് എം നീക്കം. ചർച്ചകൾക്കായി നാളെ കോട്ടയത്ത് സ്റ്റിയറിംഗ് കമ്മറ്റി യോഗം ചേരും.

യുഡിഎഫ് സ്ഥാനാർഥിയായി മണി സി കാപ്പൻ പാലായിൽ പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണ് ഇടത് മുന്നണിയിൽ സീറ്റുകൾ ഉറപ്പാക്കാനുള്ള ജോസ് കെ മാണിയുടെ നീക്കം. 13 സീറ്റുകളാണ് ആവശ്യം.

കോട്ടയം ജില്ലയിൽ കഴിഞ്ഞ തവണ മത്സരിച്ച ആറു സീറ്റുകളിലും അവകാശവാദമുണ്ട്. പാലായ്ക്ക് പുറമേ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കടുത്തുരുത്തി, ഏറ്റുമാനൂർ എന്നിവ ആവശ്യപ്പെടും.

എറണാകുളം ജില്ലയിൽ അങ്കമാലിയോ പെരുമ്പാവൂരോ വേണമെന്ന് ആവശ്യം. കോഴിക്കോട് ജില്ലയിൽ പേരാമ്പ്രയ്ക്ക് പുറമെ തിരുവമ്പാടിയിലും കണ്ണുണ്ട്. റാന്നി, ഇരിങ്ങാലക്കുട, തൊടുപുഴ, ഇടുക്കി എന്നിവ കൂടാതെ കുട്ടനാട് സീറ്റും ലഭിക്കണമെന്നാണ് പാർട്ടി ആവശ്യം .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com