കെഎസ്‌യു നാളെ സംസ്ഥാന വ്യാപക പ്രതിഷേധ ദിനം ആചരിക്കും

പൊലീസ് ജലപീരങ്കി പ്രയോഗിച്ച് പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും ബാരിക്കേഡുകൾ തകർത്ത് മുന്നേറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശുകയായിരുന്നു.
കെഎസ്‌യു നാളെ സംസ്ഥാന വ്യാപക പ്രതിഷേധ ദിനം ആചരിക്കും

തിരുവനന്തപുരം :കെഎസ്‌യു നാളെ സംസ്ഥാന വ്യാപക പ്രതിഷേധ ദിനം ആചരിക്കും. ഇന്ന് നടത്തിയ സെക്രട്ടേറിയേറ്റ മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ പത്തോളം കെഎസ്‌യു പ്രവർത്തകർക്ക് പരുക്കേറ്റു. ഇതിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ ദിനാചരണം. സംഘർഷത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു.

ഇന്ന് ഉച്ചയോടെയാണ് കെഎസ്‌യു മാർച്ച് സംഘർഷത്തിൽ കലാശിക്കുന്നത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ച് പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും ബാരിക്കേഡുകൾ തകർത്ത് മുന്നേറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശുകയായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com