ചോദ്യ പേപ്പര്‍ വിവാദം ;കെല്‍ട്രോണ്‍ എം.ഡി. ടി.ആര്‍. ഹേമലതയെ സ്ഥാനത്ത് നിന്നും മാറ്റി

ചോദ്യം വ്യവാദത്തിനുവഴി വെച്ചതോടുകൂടി ഏഷ്യന്‍ ഹിസ്റ്ററിയിലെ വേദിക് വിഭാഗത്തിലെ ചോദ്യമായിരുന്നു ഇതെന്ന വാദവുമായി കെല്‍ട്രോണ്‍ രംഗത്ത് എത്തിയിരുന്നു .
ചോദ്യ പേപ്പര്‍ വിവാദം ;കെല്‍ട്രോണ്‍ എം.ഡി. ടി.ആര്‍. ഹേമലതയെ സ്ഥാനത്ത് നിന്നും മാറ്റി

തിരുവനന്തപുരം: ചോദ്യ പേപ്പര്‍ വിവാദത്തിനെ തുടര്‍ന്ന് കെല്‍ട്രോണ്‍ എം.ഡി. ടി.ആര്‍. ഹേമലതയെ മാറ്റികെല്‍ട്രോണ്‍ ചെയര്‍മാന്‍ നാരായണമൂര്‍ത്തിക്കാണ് പുതിയ ചുമതല.അക്ഷയ കേന്ദ്രങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കായി കെല്‍ട്രോണ്‍ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയുടെ ചോദ്യം വിവാദമായതിനെ തുടര്‍ന്നാണ് ഹേമലതയെ എം.ഡി. സ്ഥാനത്തുനിന്ന് നീക്കിയത് .

കൊല്ലം ജില്ലയിലെ അക്ഷയകേന്ദ്രങ്ങളിലെ പുതിയ ഫ്രാഞ്ചൈസികള്‍ ക്ഷണിച്ചു കൊണ്ട് കെല്‍ട്രോണ്‍ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയിലെ ചോദ്യമാണ് വിവാദത്തിനു തുടക്കമിട്ടത് .യേശുക്രിസ്തുവിന്റെ വരവിന് ശേഷം പ്രാധാന്യം നഷ്ടപ്പെട്ട ഹിന്ദു ദൈവം ആരെന്നു ആയിരുന്നു ചോദ്യം .

ചോദ്യം വ്യവാദത്തിനുവഴി വെച്ചതോടുകൂടി ഏഷ്യന്‍ ഹിസ്റ്ററിയിലെ വേദിക് വിഭാഗത്തിലെ ചോദ്യമായിരുന്നു ഇതെന്ന വാദവുമായി കെല്‍ട്രോണ്‍ രംഗത്ത് എത്തിയിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com