ചെറുതിൽ നിന്നും വലിയത്തിലേക്ക് ;മലയാളി പണ്ടേ പൊളി അല്ലെ ;കത്രീനമ്മയും അങ്ങനെ തന്നെ

ചെറിയ നിറങ്ങളിൽ നിന്നും വലിയ ഛായ ചിത്രങ്ങൾ ഉണ്ടാക്കാൻ മലയാളി പൊതുവെ മിടുക്കരാണ് .കത്രീന എന്ന അമ്മാമയും അങ്ങനെ തന്നെ .
ചെറുതിൽ നിന്നും വലിയത്തിലേക്ക് ;മലയാളി പണ്ടേ പൊളി അല്ലെ ;കത്രീനമ്മയും അങ്ങനെ തന്നെ

നമ്മൾ എല്ലായിപ്പോഴും എന്തെങ്കിലും തുടങ്ങുക ചെറിയ കാര്യങ്ങളിൽ നിന്നാകുമല്ലോ .ചിലപ്പോൾ ചിലരെങ്കിലും ചെറിയ ശമ്പളത്തിൽ തുടങ്ങി ഇന്ന് വലിയ ശമ്പളത്തിൽ എത്തിയവരും ഉണ്ടാകുക .അതെ മലയാളികൾ പൊതുവെ അങ്ങനെ ആണല്ലോ .ചെറുതിൽ നിന്നും വലിയത്തിലേക്ക് .

ചെറിയ നിറങ്ങളിൽ നിന്നും വലിയ ഛായ ചിത്രങ്ങൾ ഉണ്ടാക്കാൻ മലയാളി പൊതുവെ മിടുക്കരാണ് .കത്രീന എന്ന അമ്മാമയും അങ്ങനെ തന്നെ .8 രൂപയ്ക്ക് കോൺഗ്രീറ്റ് പണിക്ക് പോയി തുടങ്ങിയതാണ് ഈ അമ്മാമ്മ .എന്നാൽ ഈ കണക്കു കേട്ട് ഇപ്പോൾ കത്രീനാമ്മ പണി നിർത്തിക്കാണുമെന്ന് ചിന്തിക്കാൻ വരട്ടെ .

കത്രീനാമ്മ ഇപ്പോഴും പണിക്ക് പോക്കുന്നുണ്ട് .പഴയ ആ ചുറു ചുരുക്കും വാചാലതയോടും കൂടി .തൃശ്ശൂരിലെ ഓരോ കെട്ടിടങ്ങൾക്കും പറയാനുണ്ടാകും കത്രീനാമ്മയും ആയി ഒരു ആത്മബന്ധം .

ഡോ .ഷിനു ശ്യമളൻ ആണ് കത്രീനയെ പരിചയപ്പെടുത്തി ഫേസ്ബുക്കിൽ കുറിപ്പ് ഇട്ടത് .

ഡോക്ടറുടെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ -

8 രൂപയ്ക്ക് കോണ്ക്രീറ്റ് പണിക്ക് ചെറുപ്പത്തിൽ പോയി തുടങ്ങിയതാണ് കത്രീന എന്ന തൊണ്ണൂറ്റിരണ്ടു വയസ്സുള്ള ഈ അമ്മാമ്മ.

ഇപ്പോഴും നല്ല ചുറുചുറുക്കുള്ള വാചാലയായ അമ്മാമ്മ പണിക്ക് പോകാറുണ്ടെന്ന് പറയുന്നു. ഇപ്പോൾ 1000 രൂപ കിട്ടുമത്രെ.

ദേ ഞാനീ ജോലി ചെയ്യുന്ന ആശുപത്രി പണിതപ്പോഴും അമ്മാമ്മ ഇവിടെ ജോലി ചെയ്തിട്ടുണ്ട്. തൃശൂരിലെ പല കെട്ടിടങ്ങൾക്കും അമ്മാമ്മയ്ക്കുമുണ്ട് ഈ ബന്ധം.

തൃശൂർ പൂങ്കുന്നം സ്വദേശിനിയായ അമ്മാമ്മയ്ക്ക് നാലു മക്കളാണ്.

അമ്മാമ്മ തനിക്ക് വേണ്ടി കല്ലറയും പള്ളിയിൽ പണിത് വെച്ചിട്ടുണ്ട് എന്നു പറയുന്നു. ആരെയും ബുദ്ധിമുട്ടിക്കേണ്ടല്ലോ എന്ന്.

അമ്മാമ്മ പുലിയാണ്. പെൺകരുത്തിന്റെ നേർക്കാഴ്ച്ച.

ഇതുപോലെയുള്ള അനുഭവങ്ങൾ കേട്ട് ഒരു ദിവസം തുടങ്ങിയാൽ തന്നെ എന്ത് രസമാണെന്നോ ജീവിതം.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com