20 ലക്ഷം പേർക്ക് തൊഴിൽ ; കേരള നോളഡ്ജ് മിഷൻ കെ-ഡിസ്ക് തൊഴിലവസര പോർട്ടൽ പദ്ധതിയുമായി സർക്കാർ

തൊഴിൽ നൈപുണ്യമുള്ളവർക്ക് ജോലി നൽകുകയാണ് പോർട്ടലിന്റെ പ്രധാന ലക്ഷ്യം.
20 ലക്ഷം പേർക്ക് തൊഴിൽ ; കേരള നോളഡ്ജ് മിഷൻ കെ-ഡിസ്ക് തൊഴിലവസര പോർട്ടൽ പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം :അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുകയാണ് കേരള നോളഡ്ജ് മിഷൻ കെ-ഡിസ്ക് തൊഴിലവസര പോർട്ടൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു .

കെ-ഡിസ്ക്കിന് ഔദ്യോഗിക തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്ന അദ്ദേഹം തൊഴിലന്വേഷകരും തൊഴിൽ ദാതാക്കളും ചേർന്നുള്ള പദ്ധതിയിലൂടെ യോഗ്യത ഉണ്ടായിട്ടും തൊഴിൽ ലഭിക്കാതെ വീടുകളിൽ ഇരിക്കുന്നവർക്കും തൊഴിൽ അവസരം ഒരുക്കുമെന്നും കൂട്ടി ചേർത്തു .

തൊഴിൽ നൈപുണ്യമുള്ളവർക്ക് ജോലി നൽകുകയാണ് പോർട്ടലിന്റെ പ്രധാന ലക്ഷ്യം. അഭ്യസ്തവിദ്യർക്ക് തൊഴിൽ കണ്ടെത്താനുള്ള പശ്ചാത്തല സൗകര്യമൊരുക്കുക വഴി ഇവരെ ആഗോള തലത്തിൽ പരിചയപ്പെടുത്തുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com