ഗുരുവായൂരപ്പൻ കോളജിലെ വനിതാ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ

തുടർന്ന് വിദ്യാർത്ഥിനികൾക്ക് തൊട്ടടുത്ത സ്വകാര്യാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. നേരത്തെയും ഇതേ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .
ഗുരുവായൂരപ്പൻ കോളജിലെ വനിതാ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ

കോഴിക്കോട് :ഗുരുവായൂരപ്പൻ കോളജിലെ വനിതാ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുപ്പതോളം വിദ്യാർത്ഥിനികളെ ആശുപത്രിയിലേക്ക് മാറ്റി. രാത്രിയിൽ കഴിച്ച ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

രാത്രി എട്ട് മണിയോടെയാണ് 5 വിദ്യാർത്ഥിനികൾക്ക് ആദ്യം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് വിദ്യാർത്ഥിനികൾക്ക് തൊട്ടടുത്ത സ്വകാര്യാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. നേരത്തെയും ഇതേ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com