ആശുപത്രികളിലെ പകുതി കിടക്കകളും കോവിഡ് ചികിത്സയ്ക്ക് മാറ്റി വെയ്ക്കാൻ സർക്കാർ തീരുമാനിച്ചു

സഹകരണ,ഇ എസ് ഐ ആശുപത്രികൾ പൂർണമായും കോവിഡ് ചികിത്സയ്ക്ക് മാറ്റി വെയ്ക്കും.
ആശുപത്രികളിലെ പകുതി കിടക്കകളും കോവിഡ്  ചികിത്സയ്ക്ക് മാറ്റി വെയ്ക്കാൻ സർക്കാർ തീരുമാനിച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന് ഇടയിൽ ആശുപത്രികളിലെ പകുതി കിടക്കകളും കോവിഡ് ചികിത്സയ്ക്ക് മാറ്റി വെയ്ക്കാൻ സർക്കാർ തീരുമാനിച്ചു. സർക്കാർ സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ഇത് നടപ്പാക്കും. സഹകരണ,ഇ എസ് ഐ ആശുപത്രികൾ പൂർണമായും കോവിഡ് ചികിത്സയ്ക്ക് മാറ്റി വെയ്ക്കും.

ദുരന്തനിവാരണ നിയമം അനുസരിച്ചാണ് സർക്കാർ തീരുമാനം. സ്വകാര്യ ആശുപത്രിയിൽ 25 % കിടകക്കളും കോവിഡ് ചികിത്സയ്ക്ക് മാറ്റി വെയ്ക്കാൻ സർക്കാർ നടത്തിയ ചർച്ചയിൽ തീരുമാനമെടുത്തിരുന്നു.എന്നാൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ കൂടുതൽ കിടക്കകൾ മാറ്റി വെയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com