കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ സമരം; കര്‍ശന നടപടിയെടുക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

സംസ്ഥാനത്ത് പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയ കോടതി ഉത്തരവ് ലംഘിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹർജിക്കാർ സമർപ്പിച്ച സത്യവാങ്മൂലമാണ് കോടതി പരിഗണിച്ചത്
കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ സമരം; കര്‍ശന നടപടിയെടുക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ സമരം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച്‌ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍േ്‌റതാണ് നടപടി.

പ്രോട്ടോകോൾ ലംഘനത്തിന്റെ വെളിച്ചത്തിൽ സംസ്ഥാനത്ത് പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയ കോടതി ഉത്തരവ് ലംഘിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹർജിക്കാർ സമർപ്പിച്ച സത്യവാങ്മൂലമാണ് കോടതി പരിഗണിച്ചത്. കേസിലെ ഹർജിക്കാരായ അഡ്വ.ജോൺ നുമ്പേലിയും മറ്റുമാണ് ഉത്തരവ് ലംഘിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടത്.

സ്വർണ്ണക്കടത്ത് കേസിൽ കോൺഗ്രസ്-ബിജെപി-മുസ്ലിം ലീഗ് പ്രവർത്തകർ നടത്തിയ സമരങ്ങൾ കോടതി ഉത്തരവിന്റെ ലംഘനമാണന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. വെഞ്ഞാറമ്മൂട്ടിലെ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ നടന്ന പ്രതിഷേധങ്ങളും കോടതി ഉത്തരവ് ലംഘിച്ചാണ് നടന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

കോടതി ഉത്തരവ് നടപ്പാക്കിയത് സംബന്ധിച്ച് പൊലീസിൽ നിന്നും റിപ്പോർട്ട് തേടണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. കേസിൽ എതിർകക്ഷികളായ രാഷ്ട്രീയ പാർട്ടികൾക്ക് കോടതി നേരത്തെ നോട്ടീസയച്ചിരുന്നു. ഇതിൽ യുഡിഎഫിന് വേണ്ടി അഭിഭാഷകൻ ഇന്ന് ഹാജരായി.മറ്റ് പാർട്ടികൾക്കു വേണ്ടി ഇതുവരെ ആരും ഹാജരായിട്ടില്ല.

മന്ത്രി കെ.ടി ജലീലിന്‍െ്‌റ രാജി ആവശ്യപ്പെട്ട് വന്‍ തോതില്‍ പ്രക്ഷോഭം ശക്തമായിരിക്കെയാണ് ഹൈക്കോടതി നിര്‍ദ്ദേശം. കോണ്‍ഗ്രസ്-ബി.ജെ.പി സമരം സംസ്ഥാനവ്യാപകമായി നടക്കുന്നുണ്ട്. കെ.ടി ജലീലിനെതിരായ പ്രതിഷേധത്തിനിടെ ഉണ്ടായ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച്‌ ഇന്നും തലസ്ഥാനത്ത് സമരം നടന്നു. എം.എല്‍.എമാരായ ഷാഫി പറമ്ബിലിന്‍െ്‌റയും കെ.എസ് ശബരീനാഥന്‍െ്‌റയും നേതൃത്വത്തില്‍ പോലീസ് ആസ്ഥാനത്തിന് മുമ്ബാകെയാണ് സമരം നടന്നത്.

ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഉച്ചയ്ക്ക് ശേഷമാണ് എം.എല്‍.എമാരുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് ആസ്ഥാനത്തിന് മുന്നില്‍ എത്തിയത്. പോലീസ് ആസ്ഥാനത്തിന് മുന്നിലെത്തിയ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച പ്രവര്‍ത്തകരെ സംസ്ഥാനത്ത് പലയിടങ്ങളിലും പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നായിരുന്നു ഇവരുടെ ആരോപണം. ക്രൂരമര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരുടെ ചിത്രങ്ങളും ഇവര്‍ ഉയര്‍ത്തിക്കാട്ടി.പ്രതിഷേധിക്കാന്‍ പോലും അനുവദിക്കാത്ത ധാര്‍ഷ്ട്യമാണെന്നും പൊലീസിനെ ഉപയോഗിച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുകയാണെന്നും എം എല്‍ എമാര്‍ പറഞ്ഞു. .

റോഡില്‍ നിന്ന് മാറണമെന്ന് പൊലീസ് പലതവണ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റുചെയ്ത് നീക്കിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com