വാഹനവാടക;ഗൂഗിൾ മാപ്പിന്റെ അടിസ്ഥാനത്തിൽ ദൂരം കണക്കാക്കിയ ഉത്തരവുകൾ റദ്ദാക്കി ഹൈക്കോടതി

കൃഷി ഭവനുകളിലും ഫാമുകളിലും വിവിധ ഇനം വിത്ത് എത്തിക്കാനുള്ള വാഹന വാടകയാണ് ഗൂഗിൾ മാപ്പ് ഉപയോഗിച്ച് നിശയിച്ചത്.
വാഹനവാടക;ഗൂഗിൾ മാപ്പിന്റെ അടിസ്ഥാനത്തിൽ ദൂരം കണക്കാക്കിയ  ഉത്തരവുകൾ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: വാഹനവാടക തീരുമാനിക്കാൻ ഗൂഗിൾ മാപ്പിന്റെ അടിസ്ഥാനത്തിൽ ദൂരം കണക്കാക്കിയ കൃഷി വകുപ്പ് അഡിഷണൽ ഡയറക്ടറുടെയും സംസ്ഥാന വിത്തുവികസന അതോറിറ്റിയുടെയും ഉത്തരവുകൾ റദ്ദാക്കി ഹൈക്കോടതി.

കൃഷി ഭവനുകളിലും ഫാമുകളിലും വിവിധ ഇനം വിത്ത് എത്തിക്കാനുള്ള വാഹന വാടകയാണ് ഗൂഗിൾ മാപ്പ് ഉപയോഗിച്ച് നിശയിച്ചത്. കരാറുകാരന് നൽകാനുള്ള അധിക തുകയായ 20.68 ലക്ഷം രൂപ ഒരു മാസത്തിനകം നൽകാനും ജസ്റ്റിസ് എൻ നഗരേഷ് ഉത്തരവിട്ടു.

ഇത്തരത്തിൽ വാഹന വാടക തീരുമാനിച്ചതിനെതിരെ കരാറുകാരനായ തൃശൂർ അന്തിക്കാട് സ്വദേശി എം വി രാമചന്ദ്രൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com