ഹിന്ദു പ്രതിയെന്നോ ക്രിസ്ത്യൻ പ്രതിയെന്നോ ഇല്ലെന്നു ഹൈ കോടതി

ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അല്ലിയൻസ് ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടയാണ് കേസിൽ കക്ഷി ചേരാൻ ഉപ ഹർജി നൽകിയത് .
ഹിന്ദു പ്രതിയെന്നോ ക്രിസ്ത്യൻ പ്രതിയെന്നോ ഇല്ലെന്നു ഹൈ കോടതി

കൊച്ചി :ക്രിമിനൽ നടപടി ചട്ടത്തിൽ ഹിന്ദു പ്രതിയെന്നോ ക്രിസ്ത്യൻ പ്രതിയെന്നോ ഇല്ലെന്നു ഹൈ കോടതി .കേസിനു മതത്തിന്റെ നിറം നൽകുന്നത് തെറ്റാണ് .ജെസ്‌ന തിരോധാനവുമായി ബന്ധപെട്ടു കേസിൽ കക്ഷി ചേരാനുള്ള ക്രൈസ്‌തവ സംഘടനയുടെ ഹർജി പരിഗണിക്കുക ആയിരുന്നു കോടതി .

ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അല്ലിയൻസ് ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടയാണ് കേസിൽ കക്ഷി ചേരാൻ ഉപ ഹർജി നൽകിയത് .സഹോദരന്റെ ഹർജി നിലനിൽക്കെ ഇത്തരമൊരു ഹർജി എന്തിന്റെ അടിസ്ഥാനത്തിലാണെന്നും കോടതി ആരാഞ്ഞു .കക്ഷി ചേരാനുള്ള അപേക്ഷയിൽ വിശദീകരണം കോടതി തേടി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com