ഗുരുവായൂര്‍ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ തുക തിരികെ നൽകണം: ഹൈക്കോടതി

ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുക്കളുടെയും അവകാശി ഗുരുവായൂരപ്പനെന്നും ഹൈക്കോടതി ഫുൾബഞ്ച് ഉത്തരവിൽ പറയുന്നു
ഗുരുവായൂര്‍ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ തുക തിരികെ നൽകണം: ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ പത്ത് കോടി രൂപ ഉടനടി തിരിച്ചു നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുക്കളുടെയും അവകാശി ഗുരുവായൂരപ്പനെന്നും ഹൈക്കോടതി ഫുൾബഞ്ച് ഉത്തരവിൽ പറയുന്നു. ഹിന്ദു ഐക്യവേദി സെക്രട്ടറി ആര്‍.വി ബാബു, ബി.ജെ.പി നേതാവ് നാഗേഷ് എനിവരടക്കം നല്‍കിയ ആറ് ഹരജികളാണ് കോടതി പരിഗണിച്ചത്.

സ്വത്തുവകകള്‍ പരിപാലിക്കാന്‍ മാത്രമേ ട്രസ്റ്റി എന്ന നിലയില്‍ ദേവസ്വം ബോര്‍ഡിന് അവകാശമുള്ളൂ. അത് മറ്റാര്‍ക്കും കൈമാറാന്‍ അധികാരമില്ല. ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുക്കളുടെയും അവകാശി ഗുരുവായൂരപ്പനാണെന്ന് ഹൈക്കോടതിയുടെ ഫുള്‍ബഞ്ച് ഉത്തരവില്‍ പരാമര്‍ശിക്കുന്നു. ദേവസ്വം നിയമത്തില്‍ ഇത് വ്യക്തമാണെന്നും അതിന്റെ പരിധിയില്‍ നിന്ന് മാത്രമേ ഭരണസമിതിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും ഉത്തരവില്‍ പറയുന്നു.

ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കിയ തുക എങ്ങനെ തിരികെ ഈടാക്കണമെന്നത് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തീരുമാനിക്കണമെന്നും ഉത്തരവ് പറയുന്നു. പ്രളയകാലത്തും മഹാമാരി കാലത്തുമായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ദേവസ്വം ബോര്‍ഡ് 10 കോടി രൂപ സംഭാവന നല്‍കിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com