
കണ്ണൂര്‍: കേരള ബാങ്കുകളില്‍ ദിവസവേതനക്കാരായ സി.പി.എം ഗുണ്ടകളെ സ്ഥിരപ്പെടുത്താന്‍ നീക്കമുണ്ടെന്ന് കെ.സുധാകരന് എം.പി.ആയിരത്തോളം ഒഴിവുകളിലേക്കാണ് ഇങ്ങനെ നിയമനം നടത്തുന്നത് .
സർക്കാർ ഇതിൽ നിന്നും പിന്മാറിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും കെ.സുധാകരന് കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.മതവും വിശ്വാസവും രാജ്യത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനം തന്നെയാണ്.
അത് കഴിഞ്ഞേ മറ്റെന്തുമുള്ളൂവെന്നും ശബരിമല സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി സുധാകരന് പറഞ്ഞു. ചെത്തുകാരന് എന്ന് പറഞ്ഞതില്‍ തെറ്റൊന്നും ഇല്ലെന്ന് ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നു. അദ്ദേഹം കൂട്ടി ചേർത്തു .