കുട്ടികൾക്കായി ഹെല്പ് ലൈൻ നമ്പർ ഒരുക്കി സർക്കാർ

കുട്ടികളുമായി ബന്ധപ്പെട്ട ശിശുസംരക്ഷണ സ്ഥാപനങ്ങൾക്ക് അതാവശ്യ ഘട്ടത്തിൽ ബന്ധപെടുന്നതിനും വനിത ശിശു വികസന വകുപ്പ് ചൈൽഡ് ലൈനുമായി ചേർന്ന് സംസ്ഥാനതല ഹെല്പ് ലൈൻ സപ്പോർട്ട് ഒരുക്കുന്നു.
കുട്ടികൾക്കായി  ഹെല്പ് ലൈൻ നമ്പർ ഒരുക്കി സർക്കാർ

തിരുവനന്തപുരം: കോവിഡ് മഹാമാരി മൂലം ഏതെങ്കിലും സാഹചര്യത്തിൽ ഒറ്റപെടുകയോ അനാഥർ ആകുകയോ ചെയ്യുന്ന കുട്ടികളെ സഹായിക്കുന്നതിന് ഇടപെടലുമായി സർക്കാർ. കുട്ടികളുമായി ബന്ധപ്പെട്ട ശിശുസംരക്ഷണ സ്ഥാപനങ്ങൾക്ക് അതാവശ്യ ഘട്ടത്തിൽ ബന്ധപെടുന്നതിനും വനിത ശിശു വികസന വകുപ്പ് ചൈൽഡ് ലൈനുമായി ചേർന്ന് സംസ്ഥാനതല ഹെല്പ് ലൈൻ സപ്പോർട്ട് ഒരുക്കുന്നു.

കോവിഡ് മഹാമാരി മൂലം ഏതെങ്കിലും സാഹചര്യത്തിൽ ഒറ്റപെടുകയോ അനാഥർ ആകുകയോ ചെയ്യുന്ന കുട്ടികൾക്ക് തുടർപരിചരണം ലഭ്യമാകുക, ശിശുസംരക്ഷണ സ്ഥപനങ്ങളിലെ കുട്ടികൾക്ക് കോവിഡ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുക എന്നി കാര്യങ്ങൾക്ക് കൂടി ഇത് ഉപയോഗപ്പെടുത്താൻ കഴിയും.

കോവിഡ് മൂലം പ്രശനം അനുഭവിക്കുന്ന കുട്ടികൾക്കോ മാതാപിതാക്കൾക്കോ ശിശുസംരക്ഷണ സ്ഥാപനങ്ങൾക്കോ പൊതുജനങ്ങൾക്കോ 1098 എന്ന ചൈൽഡ് ലൈൻ ഹെല്പ് ലൈനിൽ വിളിക്കുകയോ 8281899479 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുകയോ ചെയ്യാം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com