അവശ്യ സാധനങ്ങളുടെ വിലക്കയറ്റം; സർക്കാർ ഇടപെടുന്നു

നാഫെഡിൽ നിന്ന് സാവള വാങ്ങി കുറഞ്ഞ വിലയ്ക്ക് നൽകാൻ കൃഷി വകുപ്പ് നടപടി തുടങ്ങി.
അവശ്യ സാധനങ്ങളുടെ വിലക്കയറ്റം; സർക്കാർ ഇടപെടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ച് നിർത്താൻ സർക്കാർ ഇടപെടുന്നു. നാഫെഡിൽ നിന്ന് സാവള വാങ്ങി കുറഞ്ഞ വിലയ്ക്ക് നൽകാൻ കൃഷി വകുപ്പ് നടപടി തുടങ്ങി.

50 ടൺ സാവളയാണ് നാഫെ‍ഡിൽ നിന്ന് വാങ്ങുന്നത്. കിലോക്ക് 45 രൂപക്ക് ഹോർട്ടികോർപ്പ് വഴി വിതരണം ചെയ്യും. സംഭരണവിലക്ക് തന്നെ സവാള കിട്ടിയാൽ കിലോക്ക് 35 രൂപക്ക് നൽകുമെന്നും മന്ത്രി സുനി‌ൽകുമാര്‍ പറഞ്ഞു. ഹോർട്ടികോർപ്പ് വഴി പച്ചക്കറികളും കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com