സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

ഇതോടെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍നിന്ന് സ്വര്‍ണവിലിയിലുണ്ടായ ഇടിവ് 7280 രൂപയാണ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവുണ്ടായി . പവന് 280 രൂപ കുറഞ്ഞ് 34,720 രൂപയായി. 4340രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞദിവസം 35,000 രൂപയായിരുന്നു പവന്റെ വില.

ഇതോടെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍നിന്ന് സ്വര്‍ണവിലിയിലുണ്ടായ ഇടിവ് 7280 രൂപയാണ്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1782 ഡോളര്‍ നിലവാരത്തിലാണ്.

കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 46,407 രൂപയാണ്. വെള്ളി വില കുറഞ്ഞു . ഒരു ഗ്രാം വെള്ളിയ്ക്ക് 69. 60 രൂപയാണ് വില. 8 ഗ്രാമിന് 556. 80 രൂപയും.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com