
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ് . പവന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4425 രൂപ നിരക്കില്‍ സ്വര്‍ണ വില പവന് 35,400 രൂപയായി കുറഞ്ഞിരിക്കുകയാണ്.
തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത് .കഴിഞ്ഞ ദിവസം പവന് 160 രൂപ കുറഞ്ഞ് വില 35,640 ല്‍ എത്തിയിരുന്നു. ബജറ്റ് പ്രഖ്യാപനത്തിന് ശേഷമാണ് സ്വര്‍ണവിലയില്‍ ഇത്ര അധികം ഇടിവ് രേഖപ്പെടുത്തിയത്.