
തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ശനിയാഴ്ചയിലെ വിലയായ ഗ്രാമിന് 4,405 രൂപയും പവന് 35,240 രൂപയിലുമാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്.
ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചുവെന്ന പ്രഖ്യാപനം വന്നതിനെ തുടര്‍ന്ന് തുടര്‍ച്ചയായി അഞ്ച് ദിവസം ആഭ്യന്തര വിപണിയില്‍ വില താഴ്ന്നിരുന്നു. എന്നാല്‍ പവന് ശനിയാഴ്ച വര്‍ധിച്ചത് 240 രൂപയാണ്.