മുല്ലപ്പള്ളി രാമചന്ദ്രൻ രാജ്ഭവന് മുന്നിൽ സത്യാഗ്രഹം അനുഷ്ഠിച്ചു

സിപിഐഎമ്മും ബിജെപിയും ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.
മുല്ലപ്പള്ളി രാമചന്ദ്രൻ രാജ്ഭവന് മുന്നിൽ സത്യാഗ്രഹം അനുഷ്ഠിച്ചു

തിരുവനന്തപുരം :പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രാജ്ഭവന് മുന്നിൽ സത്യാഗ്രഹം അനുഷ്ഠിച്ചു.

സിപിഐഎമ്മും ബിജെപിയും ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.

മോദിയും പിണറായിയും സഞ്ചരിക്കുന്നത് മുതലാളിത്തത്തിന്റെ പാതയിലാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു . മുതിർന്ന കോൺഗ്രസ് നേതാക്കൾ, കെപിസിസി ഭാരവാഹികൾ, എംഎൽഎമാർ തുടങ്ങിയവരും സത്യാഗ്രഹം സമരത്തിൽ പങ്കെടുത്തു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com