സംസ്ഥാന സർക്കാരിന്‍റെ ഭക്ഷ്യക്കിറ്റ് വിതരണം നാളെ മുതൽ

അരി വിതരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു
സംസ്ഥാന സർക്കാരിന്‍റെ ഭക്ഷ്യക്കിറ്റ് വിതരണം നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഈസ്റ്റർ-വിഷു കിറ്റ് വിതരണം നാളെ മുതൽ നടക്കും. റേഷൻ കടകൾ വഴി നാളെ മുതൽ കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു. കിറ്റ് വിതരണത്തിൽ നേരത്തെ സർക്കാർ തെരെഞ്ഞെടുപ്പ് കമീഷന് വിശദീകരണം നൽകിയിരുന്നു. കിറ്റ് വിതരണം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ തീരുമാനിച്ചതാണ് എന്നായിരുന്നു വിശദീകരണം. തെരഞ്ഞെടുപ്പ് കമ്മീഷൻ തടയാത്ത സാഹചര്യത്തിലാണ് വിതരണം തുടങ്ങുന്നത്.

രാവിലെ മുതൽ കിറ്റ് വിതരണം തുടങ്ങും. വൈകുന്നേരത്തോടെ സ്‌പെഷ്യൽ അരിയും നൽകും. കിറ്റുകൾ വിതരണത്തിനാവി റേഷൻ കടകളിലെത്തിച്ചു.

അരി വിതരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. അരി വിതരണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന വിഷയമാകരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കിലോയ്ക്ക് 15 രൂപ നിരത്തില്‍ 10 കിലോ അരി വീതം വിതരണം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.

സ്‌പെഷല്‍ അരി വിതരണം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഉത്തരവ് ഇറക്കിയതാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്‌പെഷല്‍ അരി വിതരണം ചെയ്യുന്നത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് കാണിച്ച് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com