
തിരുവനന്തപുരം :ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കരാർ സംബന്ധിച്ച് ഇഎംസിസി സംഘവുമായി എന്താണ് സംസാരിച്ചതെന്ന് ഓർക്കുന്നില്ലെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ.
ഇഎംസിസി സംഘത്തെ തിരുവനന്തപുരത്ത് കണ്ടതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ സ്ഥിരീകരിച്ചു.രാഹുൽ ഗാന്ധി കൊല്ലം വാടിയിൽ വരുന്നതിന് അരങ്ങൊരുക്കലാണ് രമേശ് ചെന്നിത്തല നടത്തുന്നതെന്ന് മന്ത്രി ആരോപിച്ചു .
വിവാദത്തെ തുടർന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച നടത്തി.ഇഎംസിസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മന്ത്രി വിശദീകരിച്ചുവെന്നും സൂചന .
രമേശ് ചെന്നിത്തല സ്വപ്നാ സുരേഷിനൊപ്പം നില്ക്കുന്ന പടം പത്രത്തില്‍ വന്നു. സ്വപ്നാ സുരേഷിനെ കണ്ടുവെന്ന് വച്ച് സ്വര്‍ണക്കടത്തില്‍ രമേശ് ചെന്നിത്തല പങ്കാളിയായി എന്നോണോ? അതുകൊണ്ട് ആരെങ്കിലും വന്ന് കണ്ടാല്‍ അതെല്ലാം പദ്ധതികളാണെന്ന് പറയേണ്ടതില്ല.നിരവധി ആളുകൾ കാണാൻ വരാറുണ്ട് .
പ്രതിപക്ഷ നേതാവ് കുറച്ച് കഴിഞ്ഞ് ആരോപണങ്ങള്‍ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോപണങ്ങള്‍ തിരുത്തി മാപ്പ് പറയുമെന്ന് പ്രതീക്ഷിക്കുന്നു.