നാമനിർദേശ പത്രിക സമർപ്പണം തുടങ്ങി; ആദ്യ ദിനം 72 പേർ

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പത്രിക സമര്‍പ്പിച്ചത്.
നാമനിർദേശ പത്രിക സമർപ്പണം തുടങ്ങി; ആദ്യ ദിനം 72 പേർ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിച്ചു. സംസ്ഥാനത്ത് ആകെ 72 പേരാണ് ആദ്യ ദിനം പത്രിക സമര്‍പ്പിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ (12 പേര്‍) പത്രിക സമര്‍പ്പിച്ചത്.

കാസർഗോഡ് ഇന്ന് ആരും പത്രിക നല്‍കിയില്ല. പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നാല് പേര്‍ വീതം പത്രിക സമര്‍പ്പിച്ചു.

അടുത്ത വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി. അടുത്ത വെള്ളിയാഴ്ചയാണ് സൂക്ഷമപരിശോധന. തിങ്കളാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാനതിയതി. സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ 3 പേര്‍ക്കാണ് വരണാധികാരിക്ക് മുന്നില്‍ എത്താന്‍ അനുമതി.

Related Stories

Anweshanam
www.anweshanam.com