ചോല നായകരിൽ നിന്നുള്ള ആദ്യത്തെ ജന പ്രതിനിധി രാജി സമർപ്പിച്ചു ; രാജി ജോലി ലഭിച്ചത് മൂലം

ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിനാണ് ഇദ്ദേഹം എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത് .വഴിക്കടവ് ഡിവിഷനിൽ നിന്നുമാണ് ജനവിധി തേടിയത് .
ചോല  നായകരിൽ നിന്നുള്ള ആദ്യത്തെ ജന പ്രതിനിധി രാജി  സമർപ്പിച്ചു ;  രാജി ജോലി ലഭിച്ചത് മൂലം

നിലമ്പൂർ :ചോല നായകരിൽ നിന്നുള്ള ആദ്യത്തെ ജന പ്രതിനിധി രാജി വെച്ചു .നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സി സുധീഷ് ആണ് രാജി സമർപ്പിച്ചത് .

പോലീസിൽ നിന്നും നിയമനം ലഭിച്ചതോടെയാണ് സ്ഥാനം രാജി വെച്ചത് .വെള്ളിയാഴ്ച്ച നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിൽ എത്തി രാജി സമർപ്പിച്ചു .വനതോടു ചേർന്ന താമസിക്കുന്നവർക്ക് നടത്തിയ നിയമനത്തിലാണ് ജോലി ലഭിച്ചത് .

ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിനാണ് ഇദ്ദേഹം എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത് .വഴിക്കടവ് ഡിവിഷനിൽ നിന്നുമാണ് ജനവിധി തേടിയത് .1096 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം .ജോലി ലഭിച്ചാൽ സ്ഥാനം ഒഴിയുമെന്ന പാർട്ടിയോട് നേരത്തെ സൂചിപ്പിച്ചിരുന്നു .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com